ട്വിറ്ററില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാം.

Anjana

ട്വിറ്ററില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാം
ട്വിറ്ററില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാം

യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ പോലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനമുണ്ടാക്കാൻ കഴിയുന്ന പുതിയ സംവിധാനമായ സൂപ്പർ ഫോളോസ് ഫീച്ചറാണ് ട്വിറ്റർ  അവതരിപ്പിച്ചത്. ഉള്ളടക്കങ്ങൾ വരിക്കാർക്ക് മാത്രമായി പങ്കുവെക്കുന്നതിലൂടെ ക്രിയേറ്റർമാർക്ക് പ്രതിമാസ വരുമാനം നേടാൻ കഴിയും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഎസിലും കാനഡയിലുമാണ് നിലവിൽ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഇത് ഐഓഎസ് ഉപയോക്താക്കൾക്കാണ്  പ്രയോജനപ്പെടുത്താൻ സാധിക്കുക. ആഗോളതലത്തിലുള്ള ഐഓഎസ് ഉപയോക്താക്കളിലേക്ക് അധികം വൈകാതെ തന്നെ സേവനം എത്തുമെന്ന് ട്വിറ്റർ അറിയിച്ചു.

പെയ്ഡ് സബ്സ്ക്രിപ്ഷനിലൂടെയും ടിപ്പ് നൽകുന്നതിലൂടെയുമാണ് വരുമാനം ലഭിക്കുക. ഇതു മുഖേന 750 കോടി ഡോളർ വാർഷിക വരുമാനം  നേടുന്നതിനായുള്ള പദ്ധതിയാണ് ട്വിറ്റർ ഒരുക്കിയിരിക്കുന്നത്. 2.99 ഡോളർ, 4.99 ഡോളർ, 9.99 ഡോളർ തുടങ്ങി ക്രിയേറ്റർമാർക്ക് പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്ക് ഉറപ്പിക്കാം.

ഈ രീതിയിൽ ആളുകൾ ഏറ്റവും കൂടുതൽ കാണുന്ന ഉള്ളടക്കങ്ങളിൽ നിന്നും വരുമാനമുണ്ടാക്കാം. ഉപയോക്താക്കൾക്ക് ട്വിറ്ററിൽ മോശം കമന്റിടുന്നവരെ  ഏഴ് ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാൻ കഴിയുന്ന സേഫ്റ്റി മോഡ് സുരക്ഷാ ഫീച്ചറും ഇന്ന് ട്വിറ്റർ അവതരിപ്പിക്കും.

Story highlight :Earn money from Twitter.

Related Posts
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി
All England Open

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. ലക്ഷ്യ സെന്നും ട്രീസ-ഗായത്രി Read more

വയനാട്ടിൽ എംഡിഎംഎയുമായി പത്തനംതിട്ട സ്വദേശി പിടിയിൽ
MDMA

ബത്തേരിയിൽ എംഡിഎംഎയുമായി പത്തനംതിട്ട സ്വദേശി പിടിയിലായി. മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മുല്ലശ്ശേരി Read more

ഐഎൻടിയുസി നേതാവിനെതിരെ പീഡനശ്രമ കേസ്
Harassment

ഐഎൻടിയുസി നാദാപുരം റീജണൽ പ്രസിഡന്റ് കെ.ടി.കെ. അശോകനെതിരെ പീഡനശ്രമത്തിന് കേസെടുത്തു. പരാതിക്കാരിയുടെ മകന്റെ Read more

പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്
Payyannur College Clash

പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ആറ് Read more

വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ
Assault

പത്തനംതിട്ട കവിയൂരിൽ വൃദ്ധയായ മാതാവിനെ ക്രൂരമായി മർദ്ദിച്ചതിന് മകൻ അറസ്റ്റിലായി. 75 വയസ്സുള്ള Read more

റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
Junaid accident

മലപ്പുറം വഴിക്കടവ് സ്വദേശിയായ റീൽസ് താരം ജുനൈദ് (30) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരിയിൽ Read more

വർക്കല കൊലപാതകം: പ്രതി ഷാനി പിടിയിൽ
Varkala Murder

വർക്കല പുല്ലാനിക്കോട് ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാനി പിടിയിലായി. പരുക്കേറ്റ Read more

വടകരയിൽ ബൈക്ക് മോഷണക്കേസിൽ ഏഴ് വിദ്യാർത്ഥികൾ പിടിയിൽ
Bike theft

വടകരയിൽ ബൈക്ക് മോഷണക്കേസിൽ ഏഴ് സ്കൂൾ വിദ്യാർത്ഥികളെ പോലീസ് പിടികൂടി. മോഷണം പോയ Read more

നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം; മണ്ഡലം നേതാവിനെതിരെ കേസ്
Molestation

കോഴിക്കോട് നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് മണ്ഡലം നേതാവിനെതിരെ Read more

കെഎഎസ് രണ്ടാം വിജ്ഞാപനം പുറത്തിറങ്ങി; പ്രാഥമിക പരീക്ഷ ജൂൺ 14ന്
KAS Exam

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. ജൂൺ 14ന് Read more