യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; നാലു പേർ അറസ്റ്റിൽ.

നിവ ലേഖകൻ

tortured unnaturally young man
tortured unnaturally young man

യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയി മർദനത്തിനു ഇരയാക്കുകയായിരുന്നു.

സംഭവത്തിൽ വണ്ണപ്പുറം കാളിയാർ മറ്റത്തിൽ തച്ചമറ്റത്തിൽ വീട്ടിൽ അനുജിത് മോഹനൻ (21), ഇയാളുടെ സഹോദരൻ അഭിജിത്ത് മോഹനൻ (23), മുതലക്കോടം പഴുക്കാകുളം പഴയരിയിൽ വീട്ടിൽ അഷ്കർ (23), കോതമംഗലം തങ്കളം വാലയിൽ വീട്ടിൽ ജിയോ കുര്യാക്കോസ് (33) എന്നിവരാണ് അറസ്റ്റിലായത്.

2 പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ഒന്നാം പ്രതിയായ അനുജിത്തിന്റെ ഭാര്യയ്ക്ക് ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ട് ഉടുമ്പന്നൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ ആറംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഇക്കഴിഞ്ഞ 19 ആം തീയതി വൈകിട്ട് 6 മണിയോടെയാണ് തൊടുപുഴ കെഎസ്ആർടിസി ജംക്ഷനിൽ നിന്നും പ്രതികൾ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയത്.

തുടർന്ന് ഇവർ യുവാവിനെ കോലാനി, മണക്കാട്, കാളിയാർ, ഏഴല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി
കൊണ്ടുപോയി മർദിക്കുകയും ഇതിനിടെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയുമായിരുന്നു.

  കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു

പിറ്റേന്ന് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയുമായി പ്രതികൾ യുവാവിനോടൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

യുവാവിന്റെ ഫോൺ പരിശോധിച്ച പോലീസ് അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തുകയും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.തുടർന്ന് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ച യുവാവ് ഡോക്ടറോട് മർദ്ദന വിവരവും പീഡന ശ്രമവും വെളിപ്പെടുത്തുകയായിരുന്നു.

പിന്നാലെ ഡോക്ടർ നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.മർദ്ദനത്തിന് ഇരയായ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Story highlight: Four people arrested for tortured unnaturally of a young man.

Related Posts
ആന്ധ്രയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
Andhra girl murdered

ആന്ധ്രപ്രദേശിൽ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. 26 വയസ്സുള്ള പ്രതിയെ നാട്ടുകാർ Read more

  കേരളം എന്റെ വീട്, കൂടുതൽ സിനിമകൾ ചെയ്യും; കൊച്ചിയിൽ കമൽഹാസൻ
കാർഗോ കപ്പൽ അപകടം: കേരളത്തിൽ തീരദേശ ജാഗ്രതാ നിർദ്ദേശം
Kerala coastal alert

അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് കാർഗോകൾ കടലിൽ വീണതിനെ തുടർന്ന് കേരളത്തിലെ തീരദേശ മേഖലകളിൽ Read more

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം
Hotel Management Courses

കേരളത്തിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2025-26 വർഷത്തേക്കുള്ള പി.എസ്.സി അംഗീകൃത ഹോട്ടൽ മാനേജ്മെൻ്റ് Read more

ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ തുറക്കുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

കാലവർഷം ശക്തമായതിനെ തുടർന്ന് ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് തുറക്കും. ഷട്ടറുകൾ ഘട്ടം Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ Read more

പി.എം. ശ്രീ പദ്ധതി: കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
PM SHRI scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്ക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങളുമായി Read more

  കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിൽ കാലവർഷം നേരത്തെ; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ
Kerala monsoon rainfall

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009-നു ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം ഇത്രയും Read more

കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു; ഒരു പവൻ 71,920 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. Read more

പ്രതിസന്ധികളിൽ തളരാതെ കേരളം; ഒൻപത് വർഷത്തെ പിണറായി ഭരണം
Kerala governance Pinarayi Vijayan

പ്രകൃതിദുരന്തങ്ങളും മഹാമാരികളും സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ക്രൈസിസ് മാനേജർ Read more

ആലുവയിൽ 4 വയസ്സുകാരിയുടെ കൊലപാതകം: അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
Aluva murder case

ആലുവയിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. Read more