Headlines

Crime News, Kerala News

കോടികൾ വില മതിക്കുന്ന ഇരുതലമൂരിയെ വിൽക്കാൻ ശ്രമം ; നാലുപേർ അറസ്റ്റിൽ.

sell Western blind snake

കോടികൾ വില വരുന്ന ഇരുതല മൂരിയെ വിൽക്കാനെത്തിച്ച നാലുപേരെ തൃശൂർ ഫോറസ്റ്റ് റേഞ്ച് ഫ്‌ളയിംഗ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്താണ് ഇവർ ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമം നടത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.അറസ്റ്റിലായവരിൽ രണ്ടുപേർ തൃശൂര്‍ സ്വദേശികളാണ്.ഒരാള്‍ എറണാകുളം സ്വദേശിയും മറ്റൊരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും ഫോറസ്റ്റ് റേഞ്ച് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു.

ആന്ധ്രാപ്രദേശില്‍ നിന്നുമാണ് ഇരുതല മൂരിയെ  എത്തിച്ചതാണെന്നാണ് വിവരം.

ഇരുതലമൂരി പാമ്പിനെ വാങ്ങുന്നതിനായി സ്വകാര്യ ഹോട്ടലില്‍ ഒരു സംഘം ആളുകള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫ്‌ളെയിംഗ് സ്‌ക്വാഡ് റെയ്ഡ് നടത്തിയത്.

എന്നാൽ നാലുപേര്‍ രക്ഷപ്പെട്ടതായും ഇവർക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Story highlight : Four arrested for trying to sell Western blind snake.

More Headlines

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ

Related posts