എറണാകുളം◾ ‘എമ്പുരാൻ’ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. താൻ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എമ്പുരാൻ’ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുരളി ഗോപി പരസ്യ പ്രതികരണത്തിന് തയ്യാറാവാത്തത് ചർച്ചയായിരുന്നു. ഇതിനിനിടെ ചെറിയ പെരുന്നാൾ ആശംസ നേർന്നു പോസ്റ്റിട്ടതും ചർച്ചയായി.
‘എമ്പുരാൻ സിനിമയ്ക്കെതിരെ സംഘ പരിവാർ കേന്ദ്രങ്ങളിൽ നിന്നും വലിയ എതിർപ്പും സൈബർ ആക്രമണവും ഉണ്ടായതിനെ തുടർന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ തയ്യാറായതായി മോഹൻ ലാലും അണിയറ പ്രവർത്തകരും അറിയിച്ചിരുന്നു. ഖേദം പ്രകടിപ്പിച്ചു കൊണ്ട് മോഹൻ ലാൽ പങ്കു വെച്ച കുറിപ്പ് സംവിധായകൻ പൃഥ്വിരാജ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുരളി ഗോപി കുറിപ്പ് പങ്കു വച്ചിരുന്നില്ല.
അതേ സമയം, വിവാദങ്ങൾക്കിടെ ‘എമ്പുരാൻ’ റീ എഡിറ്റഡ് വേർഷൻ ഉടൻ തീയറ്റുകളിലെത്തിയേക്കും. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഗർഭിണിയെ പീഡിപ്പിക്കുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടി മാറ്റിയാണ് റീഎഡിറ്റിംഗ്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീടുള്ള ചർച്ചയിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയെന്ന് തീരുമാനമാവുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 27 ന് റിലീസായ എമ്പുരാൻ സിനിമയ്ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും വലിയ എതിർപ്പും സൈബർ അറ്റാക്കും ഉണ്ടായതിനെ തുടർന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ തയ്യാറായതായി മോഹൻ ലാലും അണിയറ പ്രവർത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറൻസുള്ള രംഗങ്ങളായിരുന്നു സംഘപരിവാറിൽ നിന്നും വിമർശനമുണ്ടാക്കിയത്. എന്നാൽ വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ‘എമ്പുരാൻ’ ഉണ്ടാക്കുന്നത്.
Story Highlights: Screenwriter Murali Gopi refuses to comment on the ‘Empuraan’ controversy, stating he has already clarified his stance.