യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി ബ്രീട്ടന്റെ എമ്മ റാഡുകാനു. ഫൈനലിൽ കാനഡയുടെ ലൈല ഫെർനാണ്ടസിനെ 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പ്പെടുത്തികൊണ്ടായിരുന്നു എമ്മ കിരീടം സ്വന്തമാക്കിയത്.
ഒരു ബ്രീട്ടിഷ് വനിതാ സിംഗിൾസ് താരം ഗ്രാൻഡ് സ്ലാം കീരിടം സ്വന്തമാക്കുന്നത് 44 വർഷത്തിന് ശേഷം ഇതാദ്യമായാണ്.18 കാരിയായ എമ്മ റാഡുകാനുവിൻറെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണ് ഇത്. റാങ്കിംഗിൽ 150 സ്ഥാനത്തായിരുന്ന എമ്മ റാഡുകാനു വിജയിച്ചതോടെ 23 ആം സ്ഥാനതെത്തി.
The pride of Britain. 🇬🇧 @EmmaRaducanu | #USOpen pic.twitter.com/mqYqJOywsv
— Live Tennis (@livetennis) September 11, 2021
ആദ്യ 100 റാങ്കിന് പുറത്തു നിന്നും യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തു യുഎസ് ഓപ്പണിൽ പ്രവേശിച്ച താരമാണ് എമ്മ റാഡുകാനു. യോഗ്യതാ മൽസരത്തിലൂടെ തന്നെ ഗ്രാൻഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും എമ്മ നേടിയിരുന്നു.
Story highlight : Emma Raducanu wins women’s singles crown in US Open 2021