
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിലക്ക് വീണ്ടും നീട്ടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി നിയന്ത്രണം നീട്ടിയത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നിയന്ത്രണം നീട്ടാൻ തീരുമാനിച്ചത്.
ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം കൂടി കണക്കിലെടുത്താണ് നിയന്ത്രണം.
ഈ മാസം 31 വരെയായിരുന്നു നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എയർബബിൾ കരാറുമായി ബന്ധപ്പെട്ട വിമാന സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.
Story Highlights: DGCA extends ban on international flights