ടോക്കിയോ ഒളിമ്പിക്സിൽ ടെന്നിസ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് സെമിയിൽ പുറത്തായി. എതിരാളിയായ ജർമൻ താരത്തിനോട് 1-6,6-3,6-1 എന്നീ സ്കോർ നിലയ്ക്ക് പരാജയപ്പെടുകയായിരുന്നു.
ടോക്കിയോ ഒളിമ്പിക്സ് സ്വർണവും ഗോൾഡൻ സ്ലാമും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് മത്സരത്തിനിറങ്ങിയത്. ഞെട്ടലോടെയാണ് ജോക്കോവിച്ച് ജർമൻ താരം അലക്സാണ്ടർ സ്വെരെവിനോട് തോൽവി ഏറ്റുവാങ്ങിയത്.
ഒളിമ്പിക്സ് സ്വർണവും നാല് പ്രധാന മേജറും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാം എന്നതായിരുന്നു താരത്തിന്റെ പ്രതീക്ഷ. 1988ൽ ഗോൾഡൻ സ്ലാം നേടിയ ആദ്യ താരവും വനിതയും എന്ന നേട്ടം സ്റ്റെഫി ഗ്രാഫിനാണ്.
ആദ്യ സെറ്റ് അനായാസമായി സ്വന്തമാക്കാൻ ജോക്കോവിച്ചിന് കഴിഞ്ഞെങ്കിലും രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും ജർമൻ താരം ആധിപത്യം നേടി.
Story Highlights: Novak Djokovic loses Semifinal in Tokyo Olympics