
ആലപ്പുഴ: ചെങ്ങന്നൂർ കാരയ്ക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി.ബിഹാർ സ്വദേശിയാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 10.30 മണിയോടെ സംഭവംകാരയ്ക്കാട് ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ ആയിരുന്നു സംഭവം.
ക്ഷേത്രത്തിന്റെ അരീക്കര റോഡിലൂടെ യാത്ര ചെയ്തിരുന്ന സേവാഭാരതി ജില്ലാ സെക്രട്ടറി ജി.ശ്രീക്കുട്ടൻ, രാഷ്ട്രീയ സ്വയംസേവക സംഘം കാരയ്ക്കാട് മണ്ഡൽ കാര്യവാഹ് അനിൽകുമാർ, ശാരീരിക്ക് പ്രമുഖ് മനോജ് കൊഴുവല്ലൂർ തുടങ്ങിയവരാണ് യുവാവ് പണം മോഷ്ടിക്കുവാൻ ശ്രമിക്കുന്നതായി ആദ്യം കണ്ടത്.
ഇവരെ കണ്ട പ്രതി മതിൽ ചാടിക്കടന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഇയാളെ പിടികൂടുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മോഷ്ടാവിന്റെ പക്കൽ നിന്നും ഒരു കവർ നിറയെ നോട്ടുകെട്ടുകളും ചില്ലറയും ഒപ്പം ആണി, ബ്ലയിഡ്, ആലപ്പുഴ സ്വദേശിയുടെ ഒരു പേഴ്സ്, എടിഎം കാർഡ് തുടങ്ങിയവ കണ്ടെത്തി.പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story highlight : Defendant arrested for attempted robbery at Karaikad Sreedharmasastha temple .