യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനം. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയെ ഷാഫി പറമ്പിൽ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് നേതാക്കൾ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തക്കാരെ അനർഹമായ സ്ഥാനക്കയറ്റം നൽകി മത്സരിപ്പിച്ചെന്നും അതിനാലാണ് പന്ത്രണ്ടിൽ പതിനൊന്നു പേരും തോറ്റതെന്ന് ഷാഫിക്കെതിരെ വിമർശനമുയർന്നു.
യൂത്ത് കോൺഗ്രസിന് ആവശ്യം സദാസമയവുമുള്ള പ്രസിഡന്റിനെയാണെന്നും സംസ്ഥാന നേതാക്കൾ പോലും വിളിച്ചാൽ ഫോണെടുക്കാൻ സമയമില്ലാത്ത നേതാവിനെ അല്ലെന്നും വിമർശനങ്ങൾ.
കോൺഗ്രസ് ഹൈക്കമാൻഡിന് സ്വകാര്യമായി കെപിസിസി പ്രസിഡണ്ടിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റുവാനുള്ള നിർദേശം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന് ഷാഫി പറമ്പിൽ സ്വയം തീരുമാനിച്ച് അറിയിച്ചതായും ആരോപിച്ചു.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാടുകളിലെ വൈരുദ്ധ്യത്തെ തുടർന്ന് പ്രതിപക്ഷ നേതാവിന് നേരെയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നു.
Story Highlights: Criticism against Shafi Parambil MLA.