
ന്യൂനപക്ഷ സ്കോളർഷിപ്പിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ യൂത്ത് കോൺഗ്രസ്. പൊതുസമൂഹത്തിന് മുന്നിൽ പ്രതിപക്ഷ നേതാവിന്റെ നിലപാട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാർ അടക്കമുള്ളവർ രംഗത്തെത്തി.
വി. ഡി സതീശൻ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് സ്വാഗതം ചെയ്യുകയാണ് ആദ്യം ചെയ്തത്. നിലപാടിൽ നിന്ന് പിന്നീട് മലക്കം മറിയുകയുണ്ടായി.
ജനങ്ങളുടെ മുന്നിൽ ഇത് പാർട്ടിയെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കിയെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
Story Highlight: Youth Congress against V D Satheesan in minority scholarship issue.