തമിഴ്നാട്ടിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാരതമാതാവിനെതിരെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിനാണ് കന്യാകുമാരി സ്വദേശി ജോർജ് പൊന്നയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷൂസും ചെരുപ്പും ഉപയോഗിക്കുന്നത് ഭാരതമാതാവിൽ നിന്ന് രോഗം പകരാതിരിക്കാനാണെന്ന വിവാദ പരാമർശങ്ങൾ ഇദ്ദേഹം നടത്തിയിരുന്നു.
കന്യാകുമാരിയിലെ അരമനയിലാണ് കഴിഞ്ഞ ഞായറാഴ്ച വിവാദമായ പരാമർശമുണ്ടായത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളും ബിജെപിയും രംഗത്തെത്തിയിരുന്നു.
സമൂഹത്തിൽ ഭിന്നിപ്പും മതസ്പർദ്ധയും പടർത്താൻ ശ്രമിച്ചതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് യോഗം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഇദ്ദേഹത്തിനെതിരെ മുപ്പതിലധികം പരാതികളാണ് കന്യാകുമാരിയിൽ നിന്ന് മാത്രം പോലീസിന് ലഭിച്ചത്. തുടർന്ന് മധുരയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: Christian priest arrested for defaming Bharath Matha in Tamil Nadu