
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുന്നത് ആശങ്കാജനകമെന്ന് കേന്ദ്രസർക്കാർ. പ്രതിരോധനടപടികൾക്ക് ഊർജ്ജം നൽകുന്നതിനായി ആറംഗ വിദഗ്ധസംഘം കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് നാഷണൽ ഡിസീസ് കൺട്രോൾ ഡയറക്ടർ ഉൾപ്പെടെയുള്ള സംഘം കേരളത്തിലേക്കെത്തുമെന്ന് അറിയിച്ചത്.
പ്രതിദിന കോവിഡ് രോഗികൾ കൂടുതലുള്ള കേരളത്തിന് ആരോഗ്യമേഖലയിൽ രോഗപ്രതിരോധത്തിനായി ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം സംസ്ഥാനത്തെ 6 ജില്ലകളിൽ ടിപിആർ 10ന് മുകളിലാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
Story Highlights: Centre sends team of Proficient doctors to kerala.