
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കില്ലെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വ്യാപക പ്രതിഷേധം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എബിവിപി പ്രവർത്തകരാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പ്രവർത്തകർ ബാരിക്കേഡ് തകർത്ത് കടക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. കെഎസ്യു പ്രവർത്തകരും മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്.
Story Highlights: ABVP march to secretariate demanding education minister’s resignation