ജഡ്ജിയെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊലപാതകമെന്ന് സംശയം.

ജാർഖണ്ഡിൽ ജഡ്ജിയെ വാഹനമിടിപ്പിച്ചു കൊന്നു
ജാർഖണ്ഡിൽ ജഡ്ജിയെ വാഹനമിടിപ്പിച്ചു കൊന്നു

ജില്ലാ അഡീഷണൽ ജഡ്ജിയായ ഉത്തം ആനന്ദിനെയാണ് പ്രഭാതസവാരിക്കിടെ വാഹനം പിന്നിൽനിന്ന് ഇടിച്ചു തെറിപ്പിച്ചത്. അധികം തിരക്കില്ലാത്ത റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിക്ക് അദ്ദേഹത്തിന്റെ പ്രഭാതസവാരിയ്ക്കിടെയിലാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമിതവേഗത്തിൽ വന്ന അജ്ഞാത വാഹനം ഇടിച്ചതോടെയാണ് മരണം സംഭവിച്ചത് എന്നായിരുന്നു നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കരുതിക്കൂട്ടി വാഹനം ഇടിക്കുകയായിരുന്നെന്ന് തെളിഞ്ഞു.

ജഡ്ജിയെ വാഹനം പിന്നിൽ നിന്നും ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. രക്തം വാർന്നു കിടന്ന അദ്ദേഹത്തെ വഴിയാത്രക്കാരൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

എന്നാൽ ഇടിച്ച വാഹനം മണിക്കൂറുകൾക്കു മുമ്പ് മാത്രം മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഇതോടെയാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നത്.

കൊല്ലപ്പെട്ട ജഡ്ജി മാഫിയ സംഘങ്ങളുടെ അടക്കം നിരവധി പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. സുപ്രീംകോടതി സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതിയോട് വിശദീകരണം തേടി.

  മുർഷിദാബാദ് കൊലപാതകം: പ്രധാന പ്രതി അറസ്റ്റിൽ

Story Highlights: Mysterious murder of Jharkhand Judge Utham Anand.

Related Posts
കോട്ടയം ദമ്പതികളുടെ മരണം: തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സി.ബി.ഐ അന്വേഷണം
Kottayam Couple Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതികളുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സി.ബി.ഐയും Read more

കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

  ഗ്രഹാം സ്റ്റെയിൻസ് കൊലക്കേസ്: പ്രതി മഹേന്ദ്ര ഹെംബ്രാമിനെ ജയിലിൽ നിന്ന് വിട്ടയച്ചു
കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
Kottayam Murder

കോട്ടയം തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടിനുള്ളിൽ മരിച്ച Read more

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത പരിശോധിക്കുന്നു
Kottayam Murder

കോട്ടയം തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ Read more

അമ്പലമുക്ക് വിനീത കൊലക്കേസ്: വിധി 24ന്
Vineetha murder case

അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെതിരെയുള്ള വിധി ഈ മാസം 24-ന് പ്രഖ്യാപിക്കും. Read more

മുർഷിദാബാദ് കൊലപാതകം: പ്രധാന പ്രതി അറസ്റ്റിൽ
Murshidabad Murder

മുർഷിദാബാദിൽ സിപിഐഎം പ്രവർത്തകരായ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. Read more

  പഹൽഗാം ഭീകരാക്രമണം: പുടിന്റെ അനുശോചനം
മുൻ ഡിജിപി ഓം പ്രകാശ് കൊലപാതകം: ഭാര്യ പല്ലവിയെ അറസ്റ്റ് ചെയ്തു
Om Prakash Murder

കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ ഭാര്യ പല്ലവി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുഖത്ത് Read more

അമ്പലമുക്ക് കൊലക്കേസ്: പ്രതി രാജേന്ദ്രന് ഇന്ന് ശിക്ഷ വിധിക്കും
Ambalamukku murder

അമ്പലമുക്കിലെ അലങ്കാര ചെടിക്കടയിൽ വെച്ച് വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് ഇന്ന് Read more

മുൻ ഡിജിപി ഓംപ്രകാശ് കൊലക്കേസ്: ഭാര്യ പല്ലവിയുടെ അറസ്റ്റ് ഇന്ന്
Om Prakash Murder

സ്വത്ത് തർക്കത്തെ തുടർന്ന് കർണാടക മുൻ ഡിജിപി ഓംപ്രകാശിനെ ഭാര്യ പല്ലവി കുത്തിക്കൊലപ്പെടുത്തി. Read more