വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി; മൂന്നുപേര്‍ക്കെതിരെ കേസ്.

Anjana

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി
വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി

കണ്ണൂർ : വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയെടുത്ത 3 പേർക്കെതിരായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രജൗരി സ്വദേശികളായ കശ്മീര്‍ സിംഗ്, കല്യാണ്‍ സിംഗ്, പ്രദീപ് സിംഗ് തുടങ്ങിയവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവർ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷാഉദ്യോഗസ്ഥരായി പോകുന്നവരാണ്.

പ്രതികൾ തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലൈസന്‍സുള്ള തോക്കാണിതെന്ന് കണ്ടെത്തിയിരുന്നു .എന്നാൽ തുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജരേഖയുണ്ടാക്കി നേടിയ തോക്ക് ലൈസന്‍സാണെന്ന് വ്യക്തമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻപ് കൊച്ചിയിലും തിരുവനന്തപുരത്തും സമാന കേസുകള്‍ നടന്നിട്ടുണ്ട്. ഇതിനോടകം 24 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

Story highlight : case againts three persons for obtaining gun licenses by forging documents.