
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി ഉണ്ടായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വിജയ് രൂപാണി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം അഞ്ചുവർഷത്തോളം ഗുജറാത്തിന്റെ വികസനത്തിനായി പ്രവർത്തിച്ചെന്നും കൂടുതൽ വികസനത്തിനായി താൻ രാജി വെയ്ക്കുന്നെന്നും വിജയ് രൂപാണി വ്യക്തമാക്കി.
ബിജെപിക്കുള്ളിൽ തന്നെ വിജയ് രൂപാണിക്കെതിരെ എതിർ സ്വരങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ ഫലമാണ് രാജിയെന്നാണ് സൂചന. 2016ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സ്ഥാനമേറ്റത്. പുതിയ മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ തുടങ്ങിയെന്നാണ് സൂചന.
Story Highlights: Gujarat Chief Minister Vijay Rupani Resigns.