സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍; മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്.

Anjana

സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍
സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍

കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നല്‍കിയെന്ന സിപിഎം നേതാവിന്‍റെ പരാതിയെ തുടർന്ന് മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്. സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗമായ കെ ബാബുവിന്‍റെ പരാതിയെ തുടർന്നാണ് കൊടുവള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്.

വി. കെ. അബുഹാജി, എം നസീഫ്, കെ കെ ഖാദര്‍ എന്നീ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെയാണ് കേസ്. ക്വട്ടേഷന്‍ എടുത്തതായി പറയപ്പെടുന്ന കൊയിലാണ്ടി സ്വദേശിയായ നബീലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണി, കുറ്റകരമായ ഗൂഡാലോചന എന്നിങ്ങനെ ഐപിസി 506, 120-ബി തുടങ്ങിയ വകുപ്പുകള്‍ ചുമത്തികൊണ്ടാണ് കേസെടുത്തിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്വട്ടേഷന് പിന്നിൽ 2013ല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബൂബക്കര്‍ മരണപ്പെട്ടത് സംബന്ധിച്ച പ്രശ്നങ്ങളാണെന്നാണ് മുന്‍ യൂത്ത് ലീഗ് നേതാവ് കോഴിശേരി മജീദ്  വെളിപ്പെടുത്തിയിരുന്നത്. ഇതിനെ ചൊല്ലിയാണ് പരാതി ഉയർന്നതും പോലീസ് കേസെടുത്തതും.

Story highlight: Case against Muslim League leaders for giving Quotation to kill CPM leader.