Headlines

Crime News, Social media, Viral

ഇ ബുള്‍ ജെറ്റിനും പ്രകോപനപരമായ പോസ്റ്റിട്ടവർക്കുമെതിരെ കേസ്.

ഇബുള്‍ജെറ്റ്  പ്രകോപനപരമായ പോസ്റ്റിട്ടവർക്കുമെതിരെ കേസ്
Photo Credit : facebook/ebulljet

സമൂഹമാധ്യമങ്ങളിൽ ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ അറസ്റ്റിനെ തുടർന്ന് പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. പ്രകോപനങ്ങള്‍ സൃഷ്ടിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനപരമായ വീഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈബര്‍ എസ്.എച്ച്.ഒയുടെ പരാതിയെ തുടർന്നാണ് കേസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ കഴിഞ്ഞ ദിവസം പൊലീസ് മനഃപൂര്‍വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു. മയക്കുമരുന്ന് മാഫിയയുമായി ഞങ്ങൾക്ക് ബന്ധമുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്നും ഇവർ പറഞ്ഞിരുന്നു.

ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കിയതിന് പിന്നിൽ വൻ പ്ലാനിങ്ങാണുള്ളത്. വികാരപരമായി പ്രതികരിച്ചുപോയതിൽ പിടിച്ചാണ് അവർ ഞങ്ങളെ കുടുക്കിയത്. ചിലർ ഞങ്ങളെ ഭയക്കുന്നു എന്നതിനുള്ള തെളിവാണിത്. ഞങ്ങൾ അസമിൽ അകപ്പെട്ട തൊഴിലാളികളുടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.

അസമിൽ നിന്നുമുള്ള ആയുധക്കടത്ത്, കഞ്ചാവ് കടത്ത് തുടങ്ങിയ കാര്യങ്ങളിലും പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചിലർ ഞങ്ങൾക്കെതിരെ  തിരിഞ്ഞത്. ഇപ്പോൾ ഞങ്ങളെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രെമിക്കുകയാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വീഡിയോയില്‍ പറയുന്നു.

Story highlight: Case against e bullet jet and provocative social media posts

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി

Related posts