
മൂന്ന് ആഴ്ചയ്ക്ക് മുൻപ് ഇടുക്കിയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ. പണിക്കൻകുടി സ്വദേശിയായ സിന്ധുവിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സിന്ധുവിന്റെ മൃതദേഹം സമീപവാസിയുടെ അടുക്കളയിൽ നിന്നുമാണ് കണ്ടെടുത്തത്. സമീപവാസിയായ മണിക്കുന്നേൽ ബിനോയ് ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘംത്തിന്റെ നിഗമനം.
സിന്ധുവിനെ കാണാതായത് കഴിഞ്ഞ മാസം 12 ആം തീയതി മുതലാണ്. മകനോടൊപ്പം വാടക വീട്ടിലായിരുന്നു സിന്ധു താമസിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Story highlight : body of a missing housewife was found in Idukki.