Headlines

Awareness, Health

ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഊരി മാറ്റുന്നതിന് വിലക്ക് വന്നേക്കും.

കോണ്ടം ഊരി മാറ്റുന്നതിന് വിലക്ക്

അമേരിക്കയിലെ ഡേറ്റിംഗ് സമ്പ്രദായത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കോണ്ടം. ഡേറ്റിംഗിന് പുറപ്പെടുന്നവർ സ്ഥിരമായി കയ്യിൽ ഒരു പാക്കറ്റ് കോണ്ടം കരുതാറുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ കോണ്ടം ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ചിലരെങ്കിലും അമേരിക്കൻ യുവാക്കൾക്കിടയിലുണ്ട്. ഇത്തരക്കാർ ലൈംഗിക ബന്ധം തുടങ്ങുമ്പോൾ കോണ്ടം ധരിക്കുകയും ബന്ധം പുരോഗമിക്കുമ്പോൾ പങ്കാളി അറിയാതെ അത് നീക്കം ചെയ്യുന്നത് പതിവാണ്. ഇതിനെയാണ് ‘കോണ്ടം സ്റ്റെൽതിങ്’ എന്നറിയപ്പെടുന്നത്.

പിടിക്കപ്പെട്ടാൽ അറിയാതെ ഊരി പോയതാണെന്ന് പറഞ്ഞു തടിതപ്പാറാണ് ഇവരുടെ പതിവ്. എന്നാൽ ഇത് വ്യക്തമായ ലക്ഷ്യത്തോടെ നടത്തുന്ന തന്ത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം പ്രവണതയ്ക്ക് ഇനി വിലക്കേർപ്പെടുത്തിയേക്കുമെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

2017ൽ നടന്ന സർവ്വേയിൽ സാറ എന്ന യുവതി പറഞ്ഞത് തനിക്ക് നേരിടേണ്ടതായി വന്ന ‘കോണ്ടം സ്റ്റെൽതിങ്ങി’നെ കുറിച്ചാണ്. വിശ്വാസ യോഗ്യൻ ആയിരുന്നെങ്കിൽ ഒരിക്കലും തന്റെ അറിവോ സമ്മതമോ കൂടാതെ കോണ്ടം ഊരി മാറ്റില്ലായിരുന്നെന്ന് സാറ പറഞ്ഞു.

സിഫിലിസ്, ഗോനെറിയ,എയിഡ്സ് തുടങ്ങിയ ലൈംഗിക രോഗങ്ങൾക്ക് ഇരയായി ജീവിതകാലം നരകിക്കേണ്ടതായി വന്ന സ്ത്രീകളും അമേരിക്കയിലുണ്ട്. സർവ്വേയിൽ പങ്കെടുത്തവരിൽ 12 ശതമാനം യുവതികളും ‘കോണ്ടം സ്റ്റെൽതിങ്ങി’ന് ഇരയായെന്നാണ് കണ്ടെത്തൽ.

‘കോണ്ടം സ്റ്റെൽതിങ്ങി’ന് ഇരയാകുന്ന സ്ത്രീകൾക്ക് കാമുകന്മാർക്ക് എതിരെ പരാതി നൽകാൻ കഴിയുന്നവിധം നിയമ ഭേദഗതി നടത്താനുള്ള ബില്ലുമായി മുന്നോട്ടുവന്നത് കാലിഫോർണിയ അസംബ്ലി അംഗം ക്രിസ്റ്റീന ഗാർഷ്യയാണ്.

‘കോണ്ടം സ്റ്റെൽതിങ്’ സിവിൽ ഒഫൻസ് മാത്രമായാണ് നിലവിൽ കണക്കാക്കപ്പെടുന്നത്. അതിനാൽ കാമുകന്മാർ ജയിലിൽ കഴിയേണ്ട സാഹചര്യം വരില്ല. എന്നാൽ വഞ്ചിക്കപ്പെടുന്നവർക്ക് ബിൽ പാസായാൽ ഇരയ്ക്ക് കനത്ത  നഷ്ടപരിഹാരത്തുക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവർണറുടെ അംഗീകാരത്തിനായി ബിൽ ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്.

Story Highlights: California may ban Condom Stealthing

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍

Related posts