Headlines

Crime News, Kerala News

450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്നു ; ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

robbery man arrested

കോഴിക്കോട് പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പശ്ചിമ ബംഗാള്‍ ശ്യാംപൂര്‍ സ്വദേശി ദീപക് പ്രമാണിക്ക് (36) ആണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്.

കസബ സിഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബംഗാളില്‍ നിന്നും പിടികൂടിയത്.

മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്നും 150 ഗ്രാം ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.നടുവണ്ണൂര്‍ സ്വദേശി സാദിക്കിന്റെ ഡാസില്‍ എന്ന ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും കഴിഞ്ഞ ഒക്‌റ്റോബര്‍ മാസം 6 ആം തീയതിയാണ് സ്ഥാപനത്തിലെ തൊഴിലാളിയായ ദീപക് സ്വര്‍ണവുമായി മുങ്ങിയത്.

തുടർന്ന് തൃശൂര്‍, എറണാകുളം ബംഗാളിലെ 24 ഫര്‍ഗാന എന്നിവിടങ്ങളില്‍ ഒളിവില്‍ ഇയാൾ കഴിയുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തേടി ഒരു തവണ പൊലീസ് എത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ ഡി.സി.പി. സ്വപ്നില്‍ മഹാജന്‍ ബംഗാള്‍ പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതിയെ പിടികൂടിയത്.

Story highlight : Bengal native arrested for stealing 450 grams of gold.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ

Related posts