ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് അവധി ബുധനാഴ്ചത്തേക്ക് മാറ്റി. സർകാർ ഉത്തരവിറക്കി.ഇന്നും നാളെയും ലോക് ഡൗൺ ഇളവുകൾ ഉണ്ട്.കടകൾ 8 മണി വരെ തുറക്കും. ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ പോലീസ് കർശന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
എന്നാൽ സംസ്ഥാനത്ത് ഇന്നുമുതൽ ലോക്കഡൗണിൽ ആകെയുള്ള നിയന്ത്രണങ്ങളും മാറ്റം വരും.ഇന്ന് മുതൽ അവശ്യസാധനങ്ങള് വില്ക്കുന്ന കടകൾ കൂടാതെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള് വില്ക്കുന്ന കടകള്, ഇലക്ട്രോണിക് റിപ്പയര് ഷോപ്പുകൾ, വീട്ടുപകരണങ്ങള് വില്ക്കുന്ന കടകള്, ബാര്ബര് ഷോപ്പുകൾ ബ്യൂട്ടിപാര്ലറുകൾ എന്നിവക്ക് തുറന്നു പ്രവർത്തിക്കാം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story Highlights: Bakreed holiday in the state is another day. The government issued the order.