ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം.മിർപൂർ കാത്തലിക് മിഷൻ സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി മോണ്ടീറോയ്,സഹപ്രവർത്തകയായ സിസ്റ്റർ റോഷ്നി മിൻജ് എന്നിവരാണ് അക്രമിക്കപ്പെട്ടത്.
മതപരിവർത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ ഇവരെ തടഞ്ഞുവച്ചു ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച നടന്ന ആക്രമണ വിവരം ഇപ്പോഴാണ് പുറത്തു വരുന്നത്.
വാരണാസിയിലേക്ക് പോകാൻ കന്യാസ്ത്രീകൾ ബസ് കാത്ത് നിൽക്കവെയാണ് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടത്.
ഇവരുടെ സമീപത്തേക്ക് വന്ന അക്രമികൾ മതപരിവർത്തനം ആരോപിച്ച് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് കന്യാസ്ത്രീകളെ വലിച്ചിഴച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ആക്രമണത്തിനു ഇരയായ കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതിന് ശേഷം ഇവരെ മോചിപ്പിക്കുകയുമായിരുന്നു.
അക്രമം നടത്തിയവർക്കെതിരെ കന്യാസ്ത്രീകൾ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം.
Story highlight : Attack on nuns in Uttar Pradesh.