
ടോക്യോ ഒളിമ്പിക്സ് മിക്സഡ് ഡബിൾസ് അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യ പുത്താത്താക്കപ്പെട്ടു.റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യത്തെ തോൽപ്പിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
6-2 എന്ന സ്കോറിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ ടീമിന് പ്രീക്വാർട്ടറിൽ പുറത്തെടുത്ത മികവ് ആവർത്തിക്കാൻ സാധിച്ചില്ല.
മൂന്നാം സെറ്റിൽ മുന്നിലെത്താൻ കഴിഞ്ഞെങ്കിലും, നിർണായകമായ നാലാം സെറ്റിൽ ശരാശരി പ്രകടനം മാത്രമാണ് ദീപിക കുമാരിയ്ക്കും പ്രവീൺ യാദവിനും കാഴ്ചവയ്ക്കാൻ കഴിഞ്ഞത്. അതേസമയം കൊറിയൻ താരങ്ങൾ ലോകോത്തര നിലവാരമുള്ള പ്രകടനമാണ് എല്ലാ സെറ്റിലും കാഴ്ചവച്ചത്.കൊറിയൻ ടീം സെമി ഫൈനലിൽ മെക്സിക്കോയെ നേരിടും.
Story highlight : Archery Deepika and Praveen out of quarters.