കോളിളക്കം തീർത്ത ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ദുരൂഹതയേറ്റി പുതിയ തെളിവുകൾ. കേസിലെ ‘ഇര’ എന്നു അറിയപ്പെടുന്ന മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥർ മുതലായവർക്ക് നിരവധി ഏക്കർ ഭൂമി കൈമാറിയതായി ചൂണ്ടിക്കട്ടുന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.
കേസിൽ പ്രതിയാക്കപ്പെട്ടതിനെതുടർന്ന് ഒരു കോടി 91 ലക്ഷം രൂപ പൊതുഖജനാവിൽനിന്ന് ലഭിച്ച നമ്പി നാരായണൻ തന്റെയും മകൻ ശങ്കരകുമാറിന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഡി.ഐ.ജി.രാജേന്ദ്രനാഥ് കൗളിന് കൈമാറിയതായാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
1995-ൽ സി.ബി.ഐ. ചാരക്കേസ് അന്വേഷണം നടത്താവെ അതേസമയം,ചെന്നൈ ആസ്ഥാനമായ ദക്ഷിണമേഖലയുടെ ചീഫായിരുന്നു രാജേന്ദ്രനാഥ് കൗൾ. സ്ഥലമിടപാടുകൾ നടന്നത്2004-ലും 2008-ലുമായാണ്.
ചാരക്കേസ് ഉണ്ടാക്കിയെടുത്തതാണെന്നും അതിന്റെ പിന്നിൽ പ്രവർത്തിച്ചതാരാണെന്നും കണ്ടുപിടിക്കാനുള്ള സി.ബി.ഐ. അന്വേഷണം നടക്കവെയാണ് കേസിൽ നിന്ന് ഒഴിവാക്കപ്പെട്ട ആൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതിന്റെ രേഖകൾ കോടതിയിൽ എത്തിച്ചിരുന്നത്.
ചാരക്കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം മേധാവി മുൻ ഡി.ജി.പി. സിബി മാത്യൂസ്, മുൻ എസ്.പി.മാരായ എസ്.വിജയൻ, തമ്പി എസ്.ദുർഗാദത്ത് തുടങ്ങിവരാണ് നമ്പി നാരായണൻ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നങ്കുനേരിയിൽ കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുടെ രേഖകൾ കോടതിയിൽ എത്തിച്ചത്.
ഹർജിക്കാർ പറയുന്നത് സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടും അവർ ഈ രേഖകൾ പരിഗണിക്കുന്നില്ല എന്നാണ്. ജാമ്യാപേക്ഷയോടൊപ്പം സിബി മാത്യൂസ് ജില്ലാക്കോടതിയിലും എസ്.വിജയനും തമ്പി എസ്.ദുർഗാദത്തും കേരളാഹൈക്കോടതിയിലും ഈ രേഖകൾ സമർപ്പിച്ചിട്ടുണ്ട്.
എസ്.വിജയൻ നമ്പി നാരായണന്റെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. 23 രേഖകളാണ് എസ്.വിജയൻ ഭൂമി എഴുതി നല്കിയതുൾപ്പെടെ ചാരക്കേസ് അട്ടിമറിക്കപ്പെട്ടു എന്നതിന് തെളിവായി ഹൈക്കോടതിയിൽ ഹാജരാക്കിയത്.
ഉത്തരാഖണ്ഡിലെ ദെഹ്റാദൂണിൽ രജിസ്റ്റർ ചെയ്യപ്പെട്ട നമ്പി നാരായണന്റെ മകൻ ശങ്കരകുമാറിന്റെ പേരിലെ ജനറൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് കൈമാറ്റങ്ങൾ നടന്നത്. അഞ്ജലി ശ്രീവാസ്തവ ഉൾപ്പെടെ ഭൂമി ലഭിച്ച മറ്റുള്ളവരും അവിടെ എത്തിയിരുന്നതായാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
2004 ജൂലൈ ഒന്നിനാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുളള രേഖകൾ പ്രകാരം 412/2004 എന്ന പേരിൽ പവർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്തത്. പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് 2004-ൽ ശങ്കരകുമാർ ഭൂമി വാങ്ങുകയും 2008-ൽ നമ്പി നാരായണൻ വിൽക്കുകയും ചെയ്തതെന്ന് എസ്.വിജയൻ ചൂണ്ടികാട്ടുന്നു.
Story highlight: CBI Document that Nambi Narayanan handed over land to former officials; Mystery again in the spy case.