2021 യുജിസി നെറ്റ്: ഡിസംബർ, ജൂൺ സെഷൻ പരീക്ഷകൾ ഒന്നിച്ച് നടത്തും.

Anjana

2021 യുജിസി നെറ്റ്
2021 യുജിസി നെറ്റ്
Representative Photo Credit: Shiksha

കോവിഡ് വ്യാപനം കണക്കിലെടുത്ത് 2020 ഡിസംബറിൽ മാറ്റിവെച്ച പരീക്ഷയും ജൂണിൽ നടക്കാനിരിക്കുന്ന പരീക്ഷയും ഒന്നിച്ചു നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. 2021 ജൂണിലെ യുജിസി നെറ്റ് പരീക്ഷയ്ക്ക് സെപ്റ്റംബർ 5 വരെ അപേക്ഷിക്കാവുന്നതാണ്. 

പരീക്ഷ ഓൺലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 6 മുതൽ 11 വരെയാണ് പരീക്ഷകൾ നടക്കുക. രാവിലെ 9 മുതൽ 12 വരെയുള്ളതും വൈകിട്ട് 3 മുതൽ 6 വരെയുള്ളതുമായ രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ugcnet.nta.nic.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബർ 6 വരെ ഫീസ് അടക്കാനും 7 മുതൽ 12 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുമുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. 2020 ഡിസംബർ സെഷനിൽ രജിസ്റ്റർ ചെയ്തിട്ടും അപേക്ഷ നടപടികൾ പൂർത്തീകരിക്കാൻ കഴിയാത്തവർക്ക് ഇത്തവണ അവസരം നൽകും.

Story Highlights: Application is open for UGC NET 2021.