
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ ആഗസ്റ്റ് 24 മുതൽ സ്വീകരിക്കും. ആഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ തീയതി നീട്ടുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സംവരണവുമായി ബന്ധപ്പെട്ട കോടതിവിധികളെ തുടർന്ന് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഈവർഷം അപേക്ഷകൾ സ്വീകരിക്കുക. ഇതിലെ സാങ്കേതിക പ്രശ്നങ്ങളാണ് തിയതി നീട്ടാൻ കാരണമായത്.
ഓരോ ജില്ലയിലെയും പ്ലസ് വൺ അപേക്ഷകൾ വിലയിരുത്തിയ ശേഷമേ സീറ്റുകളുടെ കാര്യത്തിൽ വ്യക്തതയിലെത്താനാകൂ. വിദ്യാർഥികളില്ലാത്ത ഹയർ സെക്കൻഡറി കോഴ്സുകൾ കുട്ടികളുടെ എണ്ണം കൂടുതലുള്ള ജില്ലകളിലേക്ക് മാറ്റുന്നതുൾപ്പെടെ സർക്കാർ പരിഗണിക്കുന്നുണ്ട്.
Story highlight : Plus One admission Online applications starts from August 24th.