
ഐഫോൺ ആരാധകർ ഏറെ കാത്തിരുന്ന ഐഫോൺ 13 വിപണിയിലേക്കെത്തുന്നു. 5ജി സവിശേഷതകളോടെയാണ് പുതിയ ഐഫോൺ എത്തുന്നത്.
ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയാണ് ഐഫോൺ 13 സീരീസിലെ മോഡലുകൾ. വ്യത്യസ്തമായ പല നിറങ്ങളിലും പുതിയ മോഡൽ ഐഫോണുകൾ ലഭ്യമാകും.
സെറാമിക് ഷീൽഡ്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, നീല, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്ട് റെഡ് എന്നീ നിറങ്ങളിലും ഐഫോണുകൾ ലഭ്യമാകും.
ഐഫോൺ മിനിക്ക് 69,900രൂപയും പ്രോയ്ക്ക് 1,19,900 രൂപയും മാക്സിന് 1,29,900 രൂപയുമാണ് വില വരുന്നത്.
ഓട്ടോ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യുന്നതും സിനിമാറ്റിക് മോഡും 12 എംപി വൈഡ് ആംഗിൾ ക്യാമറയിൽ ലഭ്യമാകും. 3 ക്യാമറകളാണ് ഐഫോൺ 13 പ്രോയ്ക്കുള്ളത്.
ഐഫോൺ 12നേക്കാൾ ഐഫോൺ 13 മിനിക്ക് 1.5 മണിക്കൂർ ബാറ്ററി ബാക്കപ്പും മറ്റു മോഡലുകൾക്ക് 2.5 മണിക്കൂറും അധികമായി ബാറ്ററി ബാക്കപ്പ് ലഭിക്കുന്നതാണ്. 128 ജിബി സ്റ്റോറേജ് 3 മോഡലുകളിലും ലഭിക്കും.
കൂടാതെ ആപ്പിൾ 7 വാച്ചും ഐപാഡും ഐപാഡ് മിനിയും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights: Apple introduce iPhone 13 series