തൃശ്ശൂർ : ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം.പി.മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൂരിൽ സന്ദർശനം നടത്തിയതിനെതുടർന്നാണ് സംഭവം.മുന്കൂട്ടി അറിയിക്കാതെയായിരുന്നു സുരേഷ് ഗോപി സ്ഥലം സന്ദര്‍ശിക്കാനെത്തിയത്.
എസ്ഐയെ വിളിച്ചു വരുത്തി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുകയായിരുന്നു. ഞാൻ മേയറല്ല.‘ഞാൻ ഒരു എംപിയാണ് കേട്ടോ, ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഇതോടെ എസ്ഐ സല്യൂട്ട് നൽകുകയും ചെയ്തു.ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.
പ്രോട്ടോക്കോൾ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്ത് നിന്നും കേരള പൊലീസ് സ്റ്റാൻഡിംഗ് ഓർഡർ അനുസരിച്ച് സല്യൂട്ട് ആകാമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
Story highlight : Sub Inspector salutes suresh Gopi MP video goes viral