കിഴക്കമ്പലം കിറ്റക്സ് കമ്പനിയിൽ വീണ്ടും പരിശോധന നടന്നു. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന ഉണ്ടാകില്ലെന്ന് വ്യവസായമന്ത്രി വാഗ്ദാനം ചെയ്തു രണ്ടാഴ്ച കഴിയുമ്പോൾ മാത്രമാണ് വിവാദങ്ങൾ നടന്ന കിറ്റക്സിൽ വീണ്ടും പരിശോധന നടന്നത്.
പി.ടി തോമസ് എംഎൽഎയുടെ പരാതിയിലാണ് പരിശോധനയെന്ന് ഭൂഗർഭ ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചതായി കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞു.
ഇതോടെ കിറ്റക്സിൽ പന്ത്രണ്ടാം തവണയാണ് പരിശോധന നടക്കുന്നതെന്നും വ്യത്യസ്ത വകുപ്പുകളുടെ പരിശോധനകൾ ഏകോപിപ്പിച്ച് നടപ്പിലാക്കുമെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം വാഗ്ദാനം മാത്രമായിരുന്നെന്നും കിറ്റക്സ് എംഡി പറഞ്ഞു.
പരിശോധനകളെ തുടർന്ന് കേരളത്തിൽ തുടങ്ങാനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റക്സ് പിന്മാറിയിരുന്നു. വിവാദത്തിന് ദേശീയശ്രദ്ധ ലഭിച്ചതോടെ 9 സംസ്ഥാനങ്ങൾ കിറ്റക്സിനെ ക്ഷണിച്ചിരുന്നു. ഇതിൽ തെലങ്കാന സർക്കാരുമായി കിറ്റക്സിന്റെ ചർച്ചയും നടന്നു.
Story Highlights: Another Raid at Kitex Kizhakambalam