ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്

Kerala Governor Controversy

സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ഈ വിഷയത്തിൽ ഇരുപക്ഷവും എങ്ങനെ മുന്നോട്ട് പോകുമെന്നത് ഉറ്റുനോക്കുകയാണ്. കേരളത്തിൽ ഗവർണർക്കെതിരെ ഭരണപരമായ വിഷയങ്ങളിൽ പ്രതിഷേവുമായി സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് സര്ക്കാരും ഗവര്ണറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ദേശീയതലത്തില് ബിജെപി ഇതര സര്ക്കാരുകള്ക്കെതിരെ ഗവര്ണറെ ഉപയോഗിച്ച് കേന്ദ്രസര്ക്കാര് രാഷ്ട്രീയ പകപോക്കല് നടത്തുന്നുവെന്ന ആരോപണം ശക്തമാണ്. നിയമസഭ പാസാക്കിയ പല ബില്ലുകളും ഗവർണർ തടഞ്ഞുവെക്കുകയും ചിലത് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. സമാനമായി തൃണമൂല് കോണ്ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളില് മുഖ്യമന്ത്രി മമതാ ബാനര്ജിയുമായി ഗവര്ണര് നിരന്തര പോരാട്ടത്തിലാണ്.

കേരളത്തിലെ പല സർവ്വകലാശാലകളിലെയും നിയമനങ്ങളെ ചൊല്ലി തർക്കങ്ങൾ ഉടലെടുത്തു. കണ്ണൂര് സര്വകലാശാലയില് ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി നിയമിക്കാനുള്ള സര്ക്കാര് ശുപാര്ശയില് ഗവര്ണര് ആദ്യം അനുകൂല നിലപാട് സ്വീകരിക്കുകയും പിന്നീട് എതിര്ത്തതും വിവാദമായിരുന്നു. ഇത് പിന്നീട് സിപിഐഎം-ഗവര്ണര് പോരാട്ടമായി വളർന്നു. ഈ നിയമനം പിന്നീട് കോടതി റദ്ദാക്കി.

ഗവർണർക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം കടുപ്പിച്ചു. കെടിയു സര്വകലാശാലയിലെ വി സിയായി ഡോ. സിസ തോമസിനെ നിയമിക്കാനുള്ള ചാന്സിലറുടെ തീരുമാനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഗവര്ണറെ വഴിയില് തടയുന്നതടക്കമുള്ള ശക്തമായ സമരമാര്ഗങ്ങള് എസ്എഫ്ഐ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി കേരള സര്വകലാശാലയിലും കാലിക്കറ്റ് സര്വകലാശാലയിലും ഗവര്ണറെ തടയുക കൂടി ചെയ്തു.

  അങ്കമാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

ആരിഫ് മുഹമ്മദ് ഖാന് ഗവര്ണര് സ്ഥാനത്തിരിക്കാന് യോഗ്യനല്ലെന്ന് സിപിഐഎം പരസ്യമായി പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ചുള്ള ഗവര്ണറുടെ നയപ്രഖ്യാപന പ്രസംഗംപോലുള്ള സംസ്ഥാന സര്ക്കാരിന്റെ പല കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടായി. ധനമന്ത്രി കെ.എന് ബാലഗോപാലിനോടുള്ള പ്രീതി നഷ്ടപ്പെട്ടു എന്നതുൾപ്പെടെ ഗവർണറുടെ പ്രസ്താവനകൾ വിവാദമായിരുന്നു.

ചാൻസിലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കുന്നതുൾപ്പെടെയുള്ള ബില്ലുകൾ നിയമസഭ പാസാക്കി ഗവർണർക്ക് സമർപ്പിച്ചു. എന്നാൽ, ഗവർണർ ബില്ലുകളിൽ ഒപ്പിടാൻ തയ്യാറായില്ല, ഇത് സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലെ വി.സി നിയമനങ്ങൾ അനിശ്ചിതത്വത്തിലാക്കി. ഇത് കേരളത്തിലെ സര്വകലാശാലകളുടെ പ്രവര്ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

പുതിയ ഗവർണർ വന്നതോടെ സർക്കാരുമായുള്ള തർക്കങ്ങൾ അവസാനിച്ചു എന്ന് കരുതിയെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി രാജേന്ദ്ര ആര്ലേക്കറെ കേരള ഗവര്ണറായി നിയമിച്ചപ്പോള് പോരാട്ടങ്ങള്ക്ക് അവസാനമാകുമെന്ന് സര്ക്കാര് വിശ്വസിച്ചു. എന്നാൽ അധികം വൈകാതെ യുജിസി ബില്ലിനെതിരെ സംസ്ഥാന സര്ക്കാര് വിളിച്ചു ചേര്ത്ത കണ്വെന്ഷനില് വി സിമാരെ വിലക്കിയ ഗവര്ണറെ ആദ്യമായി വിമര്ശിച്ച് സംസ്ഥാന സര്ക്കാര് രംഗത്തുവന്നു.

അവസാനമായി ഭാരതാംബയുടെ ചിത്രം വെച്ചുള്ള തർക്കമാണ് ഇപ്പോൾ നടക്കുന്നത്. ലോക പരിസ്ഥിതി ദിനാചരണത്തിനെത്തിയ കൃഷിമന്ത്രി പി. പ്രസാദും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും രാജ്ഭവനിൽ നിന്ന് പ്രതിഷേധിച്ചിറങ്ങിയത് ഭാരതാംബയുടെ കൈയ്യിലെ കാവിക്കൊടി കാരണമായിരുന്നു. ഇതിനുപിന്നാലെ മന്ത്രി ശിവൻകുട്ടി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടി ബഹിഷ്കരിച്ചു.

  ശാസ്ത്രരംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇതോടെ രാജ്ഭവനും സര്ക്കാരും തമ്മില് വീണ്ടും ഒരു പോര്മുഖം തുറന്നിരിക്കുകയാണ്. ഈ തർക്കങ്ങൾ എവിടെ ചെന്ന് അവസാനിക്കുമെന്നു ഉറ്റുനോക്കുകയാണ്.

Story Highlights: Kerala government and Governor face off again over Bharat Mata issue, escalating tensions between the Raj Bhavan and the state administration.

Related Posts
കേരളത്തിൽ ജർമ്മൻ പൗരൻ നടത്തിയ പരീക്ഷണം വൈറലാകുന്നു
Social Experiment Kerala

ജർമ്മൻ വിനോദസഞ്ചാരി യൂനസ് സാരു കേരളത്തിൽ നടത്തിയ സോഷ്യൽ എക്സിപിരിമെന്റ് വീഡിയോ വൈറലാകുന്നു. Read more

സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
Kerala literary festival

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പുതിയ മുഖം നൽകി നിർമ്മിത ബുദ്ധി. Read more

കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; അന്വേഷണം ഊർജിതം
Kozhikode sisters death

കോഴിക്കോട് വാടകവീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. Read more

മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്; പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Kozhikode ICU Case

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി അറ്റൻഡർ എ.എം. ശശീന്ദ്രനെ സർവീസിൽ Read more

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
child abuse case

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ Read more

  സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി; ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ച് വിസി
ശമ്പളമില്ലാതെ കോളേജ് ഗസ്റ്റ് അധ്യാപകർ; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം
Kerala monsoon rainfall

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. ധനകാര്യ വകുപ്പ് അലോട്ട്മെൻ്റ് നടത്താത്തതാണ് Read more

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് Read more

മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Tirur youth death

മലപ്പുറം ജില്ലയിലെ തിരൂരിൽ വാടിക്കലിൽ വെച്ച് ഒരു യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ Read more

കൊച്ചി മെട്രോയിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
Kochi metro accident

എറണാകുളം വടക്കെകോട്ട മെട്രോ സ്റ്റേഷനിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി Read more

കാസർഗോഡ് മടിക്കൈ ഗവ. സ്കൂളിൽ റാഗിംഗ്; 12 വിദ്യാർത്ഥികൾക്കെതിരെ കേസ്
Kasargod school ragging

കാസർഗോഡ് മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ Read more