
ഇടുക്കി : പ്രണയം നിരസിച്ചതിനെ തുടർന്ന് ഇടുക്കി അടിമാലിയില് യുവാവിന് നേരെ ആസിഡ് ആക്രമണം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ് കുമാറാണ് ആക്രമണത്തിനു ഇരയായത്.
അക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു.16-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തില് പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
പ്രതിയായ മൂന്നാങ്കണ്ടം സ്വദേശി ഷീബയെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് യുവതിയെ ചോദ്യം ചെയ്തുവരികയാണ്.പരിക്കേറ്റ അരുണ് കുമാര് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച പൂര്ണമായും നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.അക്രമത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
Story highlight : Acid attack against young man in Idukki.