Headlines

Crime News, National

പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ നാനൂറോളം പേ‍ർ പീഡിപ്പിച്ചതായി പരാതി.

minor girl raped Maharashtra

മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

6 മാസത്തിനിടെ നാനൂറോളം പേർ പീഢിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി.

പരാതിയുമായി പൊലീസിനെ പലതവണ സമീപിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും മാത്രമല്ല ഒരു പൊലീസുകാരൻ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

“ഒരുപാട് പേർ എന്നെ പീഡിപ്പിച്ചു. പരാതിയുമായി പലതവണ അമ്പേജോഗായ് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസുകാർ എന്നെ പരിഹസിച്ചു പറഞ്ഞയക്കുകയാണ് ചെയ്തത്.

എൻ്റെ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ അവർ തയ്യാറായില്ല.”എന്നാണ് പെൺകുട്ടി ശിശുക്ഷേമസമിതി പ്രവർത്തകര്ർക്ക് നൽകിയ മൊഴി.

പീഡനത്തിനു ഇരയായ പെൺകുട്ടിയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടിരുന്നു.തുടർന്ന് പ്രായപൂർത്തിയാകാത്ത ഈ പെണ്കുട്ടിയെ എട്ട് മാസം മുൻപ് പിതാവ് വിവാഹം ചെയ്ത് അയച്ചു.എന്നാൽ ഭർത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെ എത്തിയ പെണ്കുട്ടിയെ സ്വീകരിക്കാൻ പിതാവ് തയ്യാറാകാത്തതിനെ തുടർന്ന് ബീഡിലെ അമ്പേജോഗായ് ബസ് സ്റ്റാൻഡിൽ ഭിക്ഷയെടുത്താണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.എന്നാൽ ഈ സമയത്ത്‌ പലതവണയായി പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയാവുകയായിരുന്നു.

നിലവിൽ പെൺകുട്ടി രണ്ട് മാസം ഗ‍ർഭിണിയാണ്.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബാലവിവാഹനിരോധന നിയമപ്രകാരവും പോക്സോ വകുപ്പുകൾ ചേർത്തും പൊലീസ്  കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് അറിയിച്ചു.

Story highlight : A minor girl raped by about 400 people in six months at Maharashtra.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി

Related posts