കേരളത്തിൽ ഇന്ന് 22,129 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് .
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,79,130 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 12.35 ആണ്.
സംസ്ഥാനത്ത് കോവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനായി ആകെ 2,65,36,792 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 156 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചതിനാലെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 16,326 ആയി ഉയർന്നു.
ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ച് കണക്കുകൾ:
തിരുവനന്തപുരം-1100
കൊല്ലം-1914
ആലപ്പുഴ-1064
പത്തനംതിട്ട-523
കോട്ടയം-1136
ഇടുക്കി-400
എറണാകുളം-2352
തൃശ്ശൂർ-2623
പാലക്കാട്-2115
മലപ്പുറം-4037
കോഴിക്കോട്-2397
വയനാട്-583
കണ്ണൂർ-1072
കാസർഗോഡ്-813
പുതുതായി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ 124 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത 975 കൊവിഡ് കേസുകളാണുള്ളത്.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
തിരുവനന്തപുരം-1017
കൊല്ലം-1910
ആലപ്പുഴ-1047
പത്തനംതിട്ട-500
കോട്ടയം-1063
ഇടുക്കി-386
എറണാകുളം-2301
തൃശ്ശൂർ-2606
പാലക്കാട്-1461
മലപ്പുറം-3925
കോഴിക്കോട്-2354
വയനാട്-570
കണ്ണൂർ-973
കാസർഗോഡ്-801
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 116 ആണ്.
കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
തിരുവനന്തപുരം-2
കൊല്ലം-4
പത്തനംതിട്ട-10
കോട്ടയം-8
എറണാകുളം-1
പാലക്കാട്-10
മലപ്പുറം-11
കോഴിക്കോട്-8
വയനാട്-9
കണ്ണൂർ-26
കാസർഗോഡ്-10
തൃശൂർ -10
ഇടുക്കി-4
ആലപ്പുഴ-3
സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ
13,415 പേര് രോഗമുക്തി നേടി.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
തിരുവനന്തപുരം-859
കൊല്ലം-653
ആലപ്പുഴ-603
പത്തനംതിട്ട-393
കോട്ടയം-801
ഇടുക്കി-245
എറണാകുളം-1151
തൃശ്ശൂർ-2016
പാലക്കാട്-1015
മലപ്പുറം-2214
കോഴിക്കോട്-1758
വയനാട്-325
കണ്ണൂർ-664
കാസർഗോഡ്-718
ആകെ 4,36,387 പേരാണ് കേരളത്തിൽ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 4,09,931 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ കഴിയവെ 26,266 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 2351 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ 73 ടി.പി.ആര്. 5ന് താഴെയുള്ളതും 335 പ്രദേശങ്ങൾ ടി.പി.ആര്. 5നും 10നും ഇടയിൽ ഉള്ളതും 355 പ്രദേശങ്ങൾ ടി.പി.ആര്. 15ന് മുകളിലുള്ളതുമാണ്.
Story Highlights: 22,129 confirmed covid cases in Kerala