പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത് ഹണിട്രാപ്പ്.

Anjana

ഹണിട്രാപ്പ് പ്രവാസി വ്യവസായിയെ മർദ്ദിച്ചു
ഹണിട്രാപ്പ് പ്രവാസി വ്യവസായിയെ മർദ്ദിച്ചു

ഹണിട്രാപ്പിലൂടെ  കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും  59 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ സ്ത്രീ നേതൃത്വം നൽകിയ തട്ടിപ്പ് സംഘത്തിൽ ഇവർ ഉൾപ്പെടെ മൂന്ന് പേർ ഇന്നലെ പോലീസ് പിടിയിലായി.മറ്റ് 6 പേർക്കായി പോലീസ് അന്വേഷണം തുടങ്ങി.

പണവും സ്വർണവും കാറും തട്ടിയെടുത്ത ഇവർ നിരന്തരം ഇദ്ദേഹത്തിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു. നൽകിയ പണം തിരിച്ചു ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. ഇദ്ദേഹത്തിന്റെ  നഗ്നചിത്രങ്ങളെടുത്തും  ഭീഷണിപ്പെടുത്തി. വീണ്ടും പണം  ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം പോലീസിൽ അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോണിലൂടെ വ്യവസായിയുമായി ബന്ധം സ്ഥാപിച്ച ഇവർ നാട്ടിൽ ബ്യൂട്ടിപാർലറും ഹോട്ടൽ ബിസിനസും ഉണ്ടെന്ന് വ്യവസായിയെ ധരിപ്പിച്ചു. ശേഷം പണം നൽകിയാൽ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഇത് വിശ്വസിച്ചാണ് ഇദ്ദേഹം പല ഘട്ടങ്ങളിലായി പണം നൽകിയത്.

കൂടുതൽ വിശ്വാസ്യത നേടാനായി മൂന്നുമാസം 50,000 രൂപ വീതം ലാഭവിഹിതമെന്ന് കാട്ടി നൽകിയിരുന്നു. അതിനുശേഷം കൂടുതൽ തുക ആവശ്യപ്പെട്ട ഇവർ പിന്നീട് ലാഭവീതം നൽകിയില്ല.

നാട്ടിലെത്തിയാൽ ബിസിനസ് കരാറിൽ ഒപ്പ് വയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഇദ്ദേഹം നാട്ടിൽ എത്തിയതോടെ ഇവർ മുങ്ങുകയും ചെയ്തു. നൽകിയ പണം തിരിച്ച് ആവശ്യപ്പെട്ടതോടെയാണ് കാരപ്പറമ്പിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും സംഘത്തിലെ മറ്റുള്ളവരെ കൊണ്ട് മർദ്ദിക്കുകയും ചെയ്തത്.


ഇതിനുശേഷം നഗ്നനാക്കി സംഘത്തിലെ സ്ത്രീയോടൊപ്പം നിർത്തി നഗ്നചിത്രങ്ങൾ എടുത്തു. ഇവ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പിന്നീട് പേടിച്ച് പണം തിരികെ ചോദിച്ചില്ല. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് പോലീസിൽ അറിയിച്ചത്.

Story Highlights: Women and her gang blackmailed and looted money from businessman in Kozhikode