തൃശൂര്: കരുവന്നൂര് ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ കുറ്റവാളികളുടെ സാമ്പത്തിക വളര്ച്ച അതിവേഗമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ബാങ്കിലെ തിരിമറിപ്പണം ഉപയോഗിച്ചാണ് സാധാരണക്കാരനായിരുന്ന ബാങ്ക് സെക്ക്രട്ടറി ബിജു കരീം വലിയ വീടുവച്ചതും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതുമെന്നാണ് വിവരം.
ബിജു കരീം കരുവന്നൂര് സഹകരണ ബാങ്കിൽ മാനേജരായി ചുമതലയേൽക്കുന്നത് സി പി എമ്മിൽ അംഗമായ ശേഷമാണ്. മാനേജരായി സ്ഥാനമേറ്റ ശേഷം ജീവിത സാഹചര്യങ്ങൾ മാറുകയും വലിയ വീട് വയ്ക്കുകയും സ്ഥലങ്ങൾ വാങ്ങികൂട്ടുകയും ചെയ്തു. ബിജു കരീമിന്റെ പെട്ടെന്നുള്ള വളർച്ച നാട്ടുകാരെയും അത്ഭുതപ്പെടുത്തി.
ബിജു ഉൾപ്പെടെ,ബാങ്ക് സെക്രട്ടറി ടി.ആര്.അനില്കുമാര്, കരാര് ഉദ്യോഗസ്ഥന് ബിജോയ്, ചീഫ് അക്കൗണ്ടന്റ് സി.കെ.ജീല്സ്, ഏജന്റ് കിരണ് തുടങ്ങിയവരും സാമ്പത്തികമായ വളര്ച്ചയുണ്ടാക്കിയതായി നാട്ടുകാർ വെളിപ്പെടുത്തുന്നു.
ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത വിവരം അറിയുന്നതോടെ പ്രതികൾ നാടുവിട്ടെന്നാണ് വിവരം. ഈ പ്രതികളുടെ ഒളിയിടം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടത്തേണ്ടതുണ്ട്.
Story highlight : Karuvannur Bank fraud.