മന്ത്രിമാരുടെയും കോൺഗ്രസ് നേതാക്കളുടേയും ഫോൺ ചോർത്തിയതായി അഭ്യൂഹമെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
ഇസ്രായേൽ നിർമ്മിത സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായാണ് സംശയം എന്നും അദ്ദേഹം പറഞ്ഞു.
മോദി മന്ത്രിസഭയിലെ അംഗങ്ങളെ കൂടാതെ ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർന്നതായി കടുത്ത അഭ്യൂഹം ഉണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
ഇതിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉടൻ വിവരങ്ങൾ പുറത്തുവിടാൻ ആണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രതിപക്ഷ നേതാക്കളുടെ ഫോൺ വിവരങ്ങളും ഇത്തരത്തിൽ ചോർത്തുന്നുണ്ടെന്ന് കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ ആരോപിച്ചു. 2019ൽ സമാനമായി ഇസ്രായേൽ സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നതായി വാർത്തകൾ വന്നിരുന്നു.
Story Highlights: Subramanian Swamy’s tweet about cabinet minster’s phone tapping rumour.