കർണാടകയിൽ കൂടുതൽ ഇളവുകൾ.മന്ത്രിസഭായോഗത്തിൽ ഉന്നതവിദ്യാഭ്യാസ ശാലകൾക്കും തിയേറ്ററുകൾക്കും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ തീരുമാനമായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ജൂലൈ 19 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.ബിരുദാനന്തരബിരുദ ക്ലാസുകൾക്ക് വേണ്ടി ജൂലൈ 26 മുതൽ കോളേജുകൾ തുറക്കാൻ അനുമതി ഉണ്ട്.
ഒരു തവണയെങ്കിലും വിദ്യാർത്ഥികളും അധ്യാപകരും വാക്സിൻ എടുത്തിരിക്കണം. പകുതി പേർക്കായി തിയറ്ററുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
പുലർച്ചെ അഞ്ച് വരെയായിരിക്കും രാത്രികാല കർഫ്യു ഉണ്ടാവുക. മുഖ്യമന്ത്രിയായ ബിഎസ് യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന റിവ്യൂവിനുശേഷമാണ് പ്രഖ്യാപനം നടത്തിയത്.
Story Highlights: Permission to open colleges and theaters in Karnataka. Karnataka with more lockdown concessions.