ഭീതിയിലാഴ്ത്തി മരണത്തിൻറെ പ്രളയം.

Anjana

Updated on:

ജർമനിയിൽ മിന്നൽ പ്രളയം
ജർമനിയിൽ മിന്നൽ പ്രളയം
Photo Credit: twitter.com/AFP

പടിഞ്ഞാറൻ യൂറോപ്പിലെ ഭീതിയിലാഴ്ത്തി പെയ്തിറങ്ങിയ പേമാരിയിൽ മിന്നൽ പ്രളയം. 128 പേരുടെ ജീവൻ നഷ്ടപ്പെട്ടു.

ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് പടിഞ്ഞാറൻ ജർമ്മനിയിൽ ആണ്. ഇവിടെ നിരവധി പേർ ഇപ്പോഴും കാണാമറയത്ത് ആണ്. ജർമ്മൻ പത്രമായ ബിൽഡ് മരണത്തിൻറെ പ്രളയം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചില പ്രദേശങ്ങളിൽ റോഡുകൾ കാണാൻ തന്നെ ഇല്ല. വീടുകളും ബിൽഡിങ്ങുകളും എല്ലാം വെള്ളത്തിനടിയിലായി. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ കൂട്ടമായി ഒന്നിനുമേൽ ഒന്നായി മറിഞ്ഞു കിടക്കുകയാണ്.

പ്രളയം രൂക്ഷമായി ബാധിച്ചത് റൈൻ ലാൻഡ് പാലട്ടിനെറ്റ് സംസ്ഥാനത്താണ്. ഇവിടുത്തെ അവൈലർ ജില്ലയിൽ വീടുകൾ നാമാവശേഷമായി. ജനങ്ങൾ ഈ ദുരന്തത്തെ സുനാമിയും ആയാണ് താരതമ്യം ചെയ്യുന്നത്.

ജർമ്മനിയിൽ മാത്രം 108 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 1300 പേരെ കാണാതായിട്ടുണ്ട്. ബെൽജിയത്തിൽ ഇതുവരെ 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇവിടെ ഇരുപതോളം പേരെ കാണാതായിട്ടുണ്ട്.

Story Highlights: Deadly flood cause massive sinkhole and devestation in Germany.