ഉറക്കക്കുറവ് മധുരപ്രിയം വർധിപ്പിക്കുന്നു: പുതിയ പഠനം

Anjana

sleep deprivation sweet cravings

പ്രമേഹ രോഗികളിൽ പലർക്കും മധുരത്തോട് അമിത ഇഷ്ടവും ആർത്തിയും തോന്നാറുണ്ട്. എന്നാൽ, ഈ അനാരോഗ്യകരമായ ഭക്ഷണപ്രിയത്തിന് കാരണം ശരിയായി ഉറക്കം ലഭിക്കാത്തതാണെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ഉറക്കക്കുറവിനെത്തുടർന്ന് കണ്ണുകൾ തുടരെത്തുടരെ ഇമ ചിമ്മുന്നത് മധുര, എണ്ണ പലഹാരങ്ങളോടുള്ള പ്രിയം വർധിപ്പിക്കുന്നു.

മധുരം കഴിക്കരുതെന്ന് വിലക്കുള്ളതിനാൽ പ്രമേഹ രോഗികൾക്ക് മധുരം കഴിക്കാനുള്ള ആവേശം കൂടുകയും ചെയ്യും. ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങൾ കാണുന്ന സമയത്ത് കഴിക്കുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും. ഉറക്കം കുറയുമ്പോൾ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘം കണ്ടെത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എലികളെ ഉറങ്ങാനനുവദിക്കാതെ നടത്തിയ പഠനത്തിലാണ് വിദഗ്ധർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഉറക്കശീലം വളർത്തിയെടുത്താൽ അമിതമായ മധുരപ്രിയത്തെ മനസ്സിന്റെ നിയന്ത്രണത്തിലാക്കാമെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തൽ. ഇത് പ്രമേഹ രോഗികൾക്കും മറ്റുള്ളവർക്കും ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കാൻ സഹായകമാകും.

Story Highlights: Study finds lack of sleep increases craving for sweet foods, especially in diabetics

Leave a Comment