അവോക്കാഡോയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മാംസള ഭാഗത്തിൽ ഹൃദയാരോഗ്യത്തിന് സഹായകമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ നിയന്ത്രിക്കാനും നീർവീക്കം തടയാനും സഹായിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള അവൊക്കാഡോയിൽ പത്ത് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിന് സഹായകമായ കുടലിലെ ബാക്ടീരിയകളെ നിലനിർത്തുന്നു.
അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന ലൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ കാഴ്ച ശക്തി വർധിപ്പിക്കാനും മാക്യുലർ ഡീജനറേഷൻ തടയാനും സഹായിക്കുന്നു. തൊലിയിൽ കരോട്ടിനോയ്ഡ്സ്, പോളിഫിനോൾസ് തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ കാൻസറിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പ്രതിരോധം തീർക്കാൻ സഹായിക്കുന്നു. തൊലിയിൽ നിന്നുള്ള സത്തിൽ ആന്റിമൈക്രോബിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ ചർമ സംരക്ഷണത്തിന് പ്രിസർവേറ്റിവ് ആയി ഉപയോഗിക്കാൻ സാധിക്കും.
അവോക്കാഡോ പിറ്റുകളിൽ (മാംസള ഭാഗത്തിനും കുരുവിനും ഇടയിലുള്ള ഭാഗം) ധാരാളം ഫോട്ടോ കെമിക്കലുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവയിലടങ്ങിയിക്കുന്ന സംയുക്തങ്ങൾ നീർവീക്കം തടയാൻ സഹായിക്കും. എന്നാൽ, കുരുവിൽ നിന്നും ഇത് വേർതിരിക്കാൻ പ്രയാസമാണ്. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് അവോക്കാഡോയിലെ മാംസള ഭാഗമാണെങ്കിലും, ഓരോ ഭാഗത്തിനും അതിന്റേതായ ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
Story Highlights: Avocado’s various parts offer numerous health benefits, including heart health, digestion, and antioxidant properties.