ഇൻഡിഗോയുടെ 6 വിമാനങ്ങൾക്ക് ഭീഷണി; അന്വേഷണം ഊർജിതം

Anjana

IndiGo flights bomb threats

ഇൻഡിഗോയുടെ 6 വിമാനങ്ങൾക്ക് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചു. ജിദ്ദ-മുംബൈ, കോഴിക്കോട്-ദമാം, ഡൽഹി-ഇസ്താംബുൾ, മുംബൈ-ഇസ്താംബുൾ, പൂനെ-ജോധ്പൂർ, ഗോവ-അഹമ്മദാബാദ് റൂട്ടുകളിലെ വിമാനങ്ങൾക്കാണ് ഭീഷണി. സംഭവത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.

വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്. വിമാന സർവീസുകൾക്കെതിരായ ഈ ഭീഷണികൾ ഗൗരവമായി പരിഗണിച്ച് അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്.

Story Highlights: IndiGo receives bomb threats for 6 flights, police investigating and aviation ministry considering strict actions

Leave a Comment