ഇൻഡിഗോ പ്രതിസന്ധിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; നിരക്കുകൾ കർശനമായി നിരീക്ഷിക്കുമെന്ന് വ്യോമയാന മന്ത്രാലയം

നിവ ലേഖകൻ

IndiGo crisis

ഡൽഹി◾: ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഈ വിഷയത്തിൽ വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വിമാന ടിക്കറ്റുകളുടെ അധിക നിരക്കിൽ വ്യോമയാന മന്ത്രാലയം ഇടപെടാൻ തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിമാന ടിക്കറ്റ് നിരക്കുകൾ വ്യോമയാന മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കും. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് മന്ത്രാലയം നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നതുവരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ വിമാന നിരക്കുകൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. 500 കിലോമീറ്റർ പരിധിക്ക് പരമാവധി 7500 രൂപയാണ് ഈടാക്കാൻ കഴിയുക. 500-1000 കിലോമീറ്റർ ദൂരത്തിന് പരമാവധി 12000 രൂപയാണ് നിരക്ക്. 1000-1500 കിലോമീറ്റർ വരെ 15000 രൂപയാണ് പരമാവധി നിരക്ക്.

നിശ്ചയിച്ച പരിധിക്ക് അപ്പുറം വിമാനക്കമ്പനികൾക്ക് തുക ഈടാക്കാൻ സാധിക്കുകയില്ല. അതേസമയം, ബിസിനസ്സ് ക്ലാസ്സ്, ഉഡാൻ സർവീസുകൾക്ക് ഈ പരിധി ബാധകമല്ല. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, റദ്ദാക്കിയ ടിക്കറ്റുകളുടെ റീഫണ്ട് തുക ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇതിനിടെ ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിച്ചു വരുത്തി. വൈകുന്നേരം 6 മണിക്ക് ഹാജരാകാനാണ് നൽകിയിട്ടുള്ള നിർദേശം.

മാനദണ്ഡങ്ങളിൽ നിന്നും വ്യതിചലിച്ചാൽ ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചനയുണ്ട്.

Story Highlights : narendra modi intervenes in IndiGo crisis

Related Posts
വിമാനങ്ങൾ റദ്ദാക്കിയതിൽ ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്; ടിക്കറ്റ് നിരക്കിൽ നിയന്ത്രണം ഏർപ്പെടുത്തി
flight cancellations

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ Read more

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയത് പ്രതിസന്ധി സൃഷ്ടിക്കുന്നു; വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു
IndiGo flight services

ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ആയിരത്തിലധികം സർവീസുകൾ റദ്ദാക്കാൻ Read more

വിമാനങ്ങൾ റദ്ദാക്കിയതിൽ ക്ഷമ ചോദിച്ച് ഇൻഡിഗോ സിഇഒ
flight cancellations

വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തി ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബർ. Read more

വിമാന സർവീസ് റദ്ദാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ; യാത്രക്കാർക്ക് റീഫണ്ട് നൽകും
flight cancellation refund

വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടതിൽ ഇൻഡിഗോ അധികൃതർ മാപ്പ് Read more

തൊഴിൽ സമയ ഇളവ്: ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎ
IndiGo flight services

വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് ഡിജിസിഎയുടെ ഭാഗത്തുനിന്നും ആശ്വാസകരമായ ഒരു അറിയിപ്പ് ഉണ്ടായി. ജീവനക്കാരുടെ Read more

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പുടിന്റെ പങ്ക് വലുതെന്ന് മോദി
India Russia relations

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്ക് Read more

ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; യാത്രക്കാർ ദുരിതത്തിൽ
IndiGo flight tickets

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത് യാത്രക്കാർക്ക് Read more

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിൽ പ്രതിഷേധം; യാത്രക്കാർ ദുരിതത്തിൽ
IndiGo flight cancellations

ഇൻഡിഗോ എയർലൈൻസ് സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ മാത്രം 550 Read more

മോദിയുമായി ഇന്ന് പുടിൻ കൂടിക്കാഴ്ച നടത്തും
India Russia relations

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഇന്ന് Read more

വിദേശ പ്രതിനിധികളുടെ സന്ദർശനത്തിൽ രാഹുൽ ഗാന്ധിയുടെ വിമർശനം
foreign leaders visit

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാഹുൽ ഗാന്ധി Read more