Headlines

Health

2050-ഓടെ 740 ദശലക്ഷം യുവാക്കൾ മയോപിയ ബാധിതരാകുമെന്ന് പഠനം

2050-ഓടെ 740 ദശലക്ഷം യുവാക്കൾ മയോപിയ ബാധിതരാകുമെന്ന് പഠനം

കുട്ടികളിലും യുവാക്കളിലും മയോപിയ അഥവാ ഹ്രസ്വദൃഷ്ടി എന്ന അവസ്ഥ വ്യാപകമാകുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ചൈനയിലെ സൺ യാറ്റ്-സെൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ വിശദമായ പഠനത്തിൽ, 50 രാജ്യങ്ങളിലായി 5.4 ദശലക്ഷത്തിലധികം പേർ പങ്കെടുത്ത 276 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചു. കഴിഞ്ഞ 30 വർഷമായി കുട്ടികളിലും കൗമാരക്കാർക്കിടയിലും ഹ്രസ്വദൃഷ്ടി നിലനിൽക്കുന്നതായി കണ്ടെത്തി. 2050-ഓടെ ആഗോളതലത്തില്‍ ഏതാണ്ട് 740 ദശലക്ഷം യുവാക്കള്‍ മയോപിയ ബാധിതരാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രവചനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മയോപിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനിലാണ്, 85.95 ശതമാനം. കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് മയോപിയ ബാധയ്ക്ക് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. പെണ്‍ക്കുട്ടികളില്‍ സംഭവിക്കുന്ന ശാരീരിക മാറ്റവും ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് ഔട്ട് ഡോര്‍ പ്രവര്‍ത്തനം കുറവാണെന്നതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. 2050 ആകുമ്പോഴേക്കും ആഗോളതലത്തിൽ 39.80% കുട്ടികളും കൗമാരക്കാരും മയോപിക് ആയിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കുട്ടികളിലും യുവാക്കളിലും അമിതമായി കണ്ടുവരുന്ന സ്ക്രീൻ ടൈം, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ, അടുത്തിരിക്കുന്ന വസ്തുക്കളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുക, വീടിനകത്ത് കൂടുതൽ സമയം ചെലവഴിക്കുക എന്നിവയാണ് മയോപിയ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങൾ. കുട്ടികളില്‍ നേത്ര സംരക്ഷണത്തെ കുറിച്ച് അവബോധം നല്‍കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും പഠനത്തിൽ വ്യക്തമാക്കുന്നു. കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നതും സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതും നേത്ര വ്യായാമം പതിവായി ചെയ്യുന്നതുമൊക്കെ മയോപിയ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

Story Highlights: Study predicts 740 million youth worldwide will have myopia by 2050, with highest rates in East Asia

More Headlines

കേരളത്തില്‍ വീണ്ടും എംപോക്‌സ്: യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു
അപൂർവ്വ പ്രസവം: രണ്ട് യൂട്രസിൽ മൂന്ന് കുഞ്ഞുങ്ങൾ
കാപ്പി കുടിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്: ആരോഗ്യത്തിന് ഹാനികരമാകാം
കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പക്ഷിപ്പനി നിയന്ത്രണം; സർക്കാർ നടപടികൾ കർശനമാക്കി
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ടിബറ്റൻ സിംഗിംഗ് ബൗളുകൾ
മലപ്പുറം ജില്ലയിൽ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; സ്കൂളുകൾ നാളെ തുറക്കും
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങൾ
മലപ്പുറത്ത് എംപോക്‌സിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

Related posts

Leave a Reply

Required fields are marked *