ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി.
കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം.പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെടുത്തത്.
പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറുടെ വീട്ടിൽ നിന്നാണ് ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തിയത്.ഇയാൾ ഏറെ നാളായി അഴിമതി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
മുന്നറിയിപ്പില്ലാതെ ശാന്ത ഗൗഡയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ സ്ക്വാഡിന് ആദ്യം പണം കണ്ടെത്താനായില്ല.
പരിശോധനയെക്കുറിച്ച് നേരത്തെ രഹസ്യവിവരം ലഭിച്ച ഗൗഡ അതിവിദഗ്ധമായി മുൻകൂട്ടി പണം ഒളിപ്പിക്കുകയായിരുന്നു.എന്നാൽ കള്ളപ്പണമുണ്ടെന്ന് ഉറപ്പിച്ച സ്ക്വാഡ് വീട് അരിച്ചു പറക്കി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കും വിധം പണമൊളിപ്പിച്ചത് കണ്ടെത്തിയത്.
പൈപ്പിനുള്ളിൽ ഒളിപ്പിച്ച പണം കണ്ടെത്തുന്നതിനായി സ്ക്വാഡ് പ്ലംബറെ എത്തിക്കുകയും തുടർന്ന് പൈപ്പ് പൊളിച്ചതോടെ സ്വർണവും പണവും കണ്ടെത്തുകയായിരുന്നു.
പൈപ്പിനുള്ളിൽ നിന്ന് നോട്ടുകൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പൈപ്പുകൾ പണം ഒളിപ്പിക്കുന്നത് വേണ്ടി മാത്രം നിർമ്മിച്ചതാണെന്ന് സ്ക്വാഡ് ഉദ്യോഗസ്ഥർ പറയുന്നു.
Story highlight :Millions were found inside the pipe during a raid on the home of a PWD engineer.