ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ കൂടി കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് നാലു പേർ കൂടി വിശാഖപട്ടണം പൊലീസിന്റെ പിടിയിലായി.
മധ്യപ്രദേശിലും ആന്ധ്രയിലും ഓൺലൈനായി കഞ്ചാവ് കടത്തിയ നാലു പേരാണ് പിടിക്കപ്പെട്ടത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 8 ആയി.മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്.തുടർന്ന് മധ്യപ്രദേശ് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിശാഖ പട്ടണത്ത് നിന്നും കേസിൽ നാല് പേരെ കൂടി അറസ്റ്റ് ചെയ്തത്.
കേസിൽ ഇതുവരെ ആകെ 68 കിലോ കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്.ഇതിൽ വിശാഖ പട്ടണത്തു നിന്നും അറസ്റ്റിലായ പ്രതികളിൽ മൂന്ന് പേരിൽ നിന്നാണ് 48 കിലോ കഞ്ചാവ് പിടികൂടിയത്.
ബാക്കി 20 കിലോ കഞ്ചാവും കണ്ടെടുത്തത് ഭിന്ദ് പൊലീസ് ആണ്.പ്രതികൾ ആമസോണിലൂടെ ഇതുവരെ 800 കിലോയിലധികം കഞ്ചാവ് വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
Story highlight : Four more arrested for selling cannabis through Amazon.