രണ്ട് വയസ്സുകാരനെ ഫോർട്ട് കൊച്ചിയിൽ ഉപേക്ഷിച്ചു ; അമ്മയും കാമുകനും അറസ്റ്റിൽ.

Anjana

children abandoned Fort Kochi
children abandoned Fort Kochi

കൊച്ചി: ഫോർട്ട് കൊച്ചി നെഹ്രു പാർക്കിന് സമീപം രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിനെ കണ്ടെത്തി.

അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും പിടികൂടിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാമുകന്റെ നിർദേശ പ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് യുവതി വെളിപ്പെടുത്തി.

ഫോർട്ട് കൊച്ചി നെഹ്രു പാർക്കിന് സമീപം മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ മണിക്കൂറുകളോളം കഴിഞ്ഞ കുട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

അസം സ്വദേശിയായ രണ്ടു വയസ്സുമാത്രം പ്രായമുള്ള ആൺകുട്ടിയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിന് കൈമാറി.

ഭാഷ സഹായിയെ എത്തിച്ചു കുട്ടിയുടെ ഭാഷ മനസ്സിലാക്കി കുട്ടിയുടെ പേര് രാഹുൽ എന്നാണെന്നും അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടെത്തിയത്.

Story highlight : Mother and boyfriend arrested for two year old boy was abandoned at Fort Kochi.