Headlines

Crime News, Kerala News

വൻ കഞ്ചാവുവേട്ട ; മലപ്പുറത്ത് 16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ.

ganja seized Two arrested

മലപ്പുറം പാണ്ടിക്കാട് നടത്തിയ വൻ കഞ്ചാവ് വെട്ടയിൽ 16 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയടക്കം രണ്ട് വിവിധഭാഷ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആന്ധ്രപ്രദേശ് , ഒറീസ എന്നീ  സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗം വിവിധഭാഷ തൊഴിലാളികൾ മുഖേനയാണ് കേരളത്തിലേയ്‌ക്ക് കഞ്ചാവ് എത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ എത്തുന്ന കഞ്ചാവ്, ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്നതിനായി വിവിധഭാഷാ തൊഴിലാളികൾ അടക്കമുള്ള വൻ കഞ്ചാവ് മാഫിയാസംഘം പ്രവർത്തിച്ചു വരുന്നുണ്ട്.

ബാഗുകളിലും മറ്റും ഒളിപ്പിച്ച നിലയിൽ ഇവരുടെ വാടകക്വാർട്ടേഴ്‌സുകളിലെ രഹസ്യ കേന്ദ്രങ്ങളിലേയ്‌ക്കാണ് കഞ്ചാവ് എത്തിച്ചു നൽകുന്നത്.

ഇത്തരത്തിൽ കിലോഗ്രാമിന് 30,000 മുതൽ 35,000 രുപ വരെ വിലയിൽ ആവശ്യക്കാർക്കായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്.

Story highlight : Two arrested with 16 kg cannabis in Malappuram.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts