യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; നാലു പേർ അറസ്റ്റിൽ.

നിവ ലേഖകൻ

tortured unnaturally young man
tortured unnaturally young man

യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയി മർദനത്തിനു ഇരയാക്കുകയായിരുന്നു.

സംഭവത്തിൽ വണ്ണപ്പുറം കാളിയാർ മറ്റത്തിൽ തച്ചമറ്റത്തിൽ വീട്ടിൽ അനുജിത് മോഹനൻ (21), ഇയാളുടെ സഹോദരൻ അഭിജിത്ത് മോഹനൻ (23), മുതലക്കോടം പഴുക്കാകുളം പഴയരിയിൽ വീട്ടിൽ അഷ്കർ (23), കോതമംഗലം തങ്കളം വാലയിൽ വീട്ടിൽ ജിയോ കുര്യാക്കോസ് (33) എന്നിവരാണ് അറസ്റ്റിലായത്.

2 പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ഒന്നാം പ്രതിയായ അനുജിത്തിന്റെ ഭാര്യയ്ക്ക് ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ട് ഉടുമ്പന്നൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ ആറംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഇക്കഴിഞ്ഞ 19 ആം തീയതി വൈകിട്ട് 6 മണിയോടെയാണ് തൊടുപുഴ കെഎസ്ആർടിസി ജംക്ഷനിൽ നിന്നും പ്രതികൾ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയത്.

തുടർന്ന് ഇവർ യുവാവിനെ കോലാനി, മണക്കാട്, കാളിയാർ, ഏഴല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി
കൊണ്ടുപോയി മർദിക്കുകയും ഇതിനിടെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയുമായിരുന്നു.

  സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം

പിറ്റേന്ന് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയുമായി പ്രതികൾ യുവാവിനോടൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

യുവാവിന്റെ ഫോൺ പരിശോധിച്ച പോലീസ് അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തുകയും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.തുടർന്ന് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ച യുവാവ് ഡോക്ടറോട് മർദ്ദന വിവരവും പീഡന ശ്രമവും വെളിപ്പെടുത്തുകയായിരുന്നു.

പിന്നാലെ ഡോക്ടർ നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.മർദ്ദനത്തിന് ഇരയായ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Story highlight: Four people arrested for tortured unnaturally of a young man.

Related Posts
സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

എം.എ. ബേബി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് Read more

എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
CPI(M) General Secretary

സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്റെ പിന്തുണ Read more

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവിന്റെ പിടിവാശിയാണ് വീട്ടിൽ പ്രസവത്തിന് Read more

  ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവിനെതിരെ പരാതി
Malappuram home birth death

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് ബന്ധുക്കളുടെ പരാതി. Read more

സിപിഐഎം പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി; എം എ ബേബി ജനറൽ സെക്രട്ടറി
CPI(M) Central Committee

85 അംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിക്ക് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് അംഗീകാരം Read more

ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ: വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു
Minority Commission

നൂറനാട് സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവെച്ചിരുന്നു. ന്യൂനപക്ഷ Read more

ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

  കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു
കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്: മൂന്ന് പേർ പിടിയിൽ
MDMA smuggling

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് പിടികൂടി. Read more

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബി
CPIM General Secretary

സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോയുടെ ശുപാർശ കേന്ദ്ര Read more