ജയ്പൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎക്കെതിരേ കേസ്.
സംഭവത്തിൽ പ്രതിയായ ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധി പ്രതാപ് ഭീലിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ 10 മാസത്തിനിടെ പ്രതാപ് ഭീലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസാണിത്.
വിവാഹ വാഗ്ദാനം നൽകി പ്രതാപ് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി അംബമാത പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ മാർച്ചിലും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയെ തുടർന്ന് എംഎൽഎക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
ജോലി അന്വേഷിച്ചെത്തിയ യുവതിയെ നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും വീട്ടിലെത്തി പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു പരാതി.ഈ കേസിൽ സിഐഡി അന്വേഷണം പുരോഗമിക്കവെയാണ് പ്രതാപിനെതിരെ സമാനമായ മറ്റൊരു കേസ്കൂടി രജിസ്റ്റർ ചെയ്തത്.
Story highlight : Two rape cases against BJP MLA Pratap Bheel